Kerala
മന്ത്രിയാക്കണം; കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഇടത് മുന്നണിക്ക് കത്ത് നല്‍കി
ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ടിരുന്നു

തിരുവനന്തപുരം | മന്ത്രി സഭാ പുന: സംഘടന നടക്കാനിരിക്കെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി ലെനിനിസ്റ്റ് നേതാവും എംഎല്‍എയുമായ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിന് കത്ത് നല്‍കി. ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ടിരുന്നു. ഒറ്റ എംഎല്‍എമാരുള്ള ഘടകകക്ഷികള്‍ക്ക് മന്ത്രി സ്ഥാനം ടേം അനുസരിച്ച് നല്‍കാന്‍ ഇടതുമുന്നണി നേരത്തെ തീരുമാനിച്ചിരുന്നു.
നവംബര്‍ 20 ന് രണ്ടര വര്‍ഷം തികയുന്ന സാഹചര്യത്തില്‍ ഘടകകക്ഷികളില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറും. പകരം കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചന
---- facebook comment plugin here -----