Connect with us

National

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ രാഷ്ട്രീയ സഹായം നല്‍കണം; നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സെലന്‍സ്‌കി

ഒരു ലക്ഷം നുഴഞ്ഞുകയറ്റക്കാര്‍ തങ്ങളുടെ രാജ്യത്തെ ആക്രമിച്ചതായി സെലന്‍സ്‌കി പ്രധാനമന്ത്രിയോട് പറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ സഹായഭ്യര്‍ഥനയുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ രാഷ്ട്രീയ സഹായം ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ കോള്‍. സെലന്‍സ്‌കിന്റെ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒരു ലക്ഷം നുഴഞ്ഞുകയറ്റക്കാര്‍ തങ്ങളുടെ രാജ്യത്തെ ആക്രമിച്ചതായി സെലന്‍സ്‌കി പ്രധാനമന്ത്രിയോട് പറഞ്ഞു. ഞങ്ങളുടെ വീടും സ്ഥലവും അക്രമികള്‍ കൈയേറുകയാണ്. ജനവാസകേന്ദ്രങ്ങള്‍ കത്തിക്കൊണ്ടിരിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് നിങ്ങള്‍ ഞങ്ങളെ രാഷ്ട്രീയമായും അല്ലാതെയും സഹായിക്കണം. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നിങ്ങള്‍ ഉക്രെയ്‌നെ പിന്തുണയ്ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അക്രമിയെ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം മോദിയോട് പറഞ്ഞതായി ട്വീറ്റര്‍ പോസ്റ്റില്‍ പറയുന്നു.

യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ അപലപിക്കുന്ന പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ ഫോണ്‍കോള്‍. ഇന്ത്യയുടെ നടപടിയെ റഷ്യ പുകഴ്ത്തിയിരുന്നു.

Latest