Health
വാൾനട്ട് വെള്ളത്തിലാണോ പാലിലാണോ കുതിർക്കേണ്ടത്?
നിങ്ങളുടെ ആരോഗ്യ രീതിയും ഭക്ഷണരീതിയും മനസ്സിലാക്കി വേണം വാൾനട്ട് എന്തിൽ കുതിർക്കണം എന്ന് തീരുമാനിക്കുന്നത്.
നട്സുകൾ എല്ലാം കുതിർത്ത് കഴിക്കുന്നതാണ് നല്ലതെന്ന് നമുക്കറിയാം. വാൽനട്ടും കുതിർത്ത് കഴിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നത്. എന്നാൽ വാൾനട്ട് പാലിലാണോ വെള്ളത്തിലാണോ കുതിർക്കേണ്ടത് എന്ന സംശയം നമുക്ക് എപ്പോഴും ഉണ്ടാകാറുണ്ട്. പാലിലും വെള്ളത്തിലും കുതിർക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വെള്ളത്തിൽ കുതിർക്കുമ്പോൾ
വാൾനട്ട് വെള്ളത്തിൽ കുതിർക്കുമ്പോൾ എൻസൈമുകൾ സജീവമാകുന്നു ഇത് ദഹനക്ഷമതയും പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തുന്നു. വെള്ളത്തിൽ കുതിർക്കുമ്പോൾ അധിക കലോറിയോ കൊഴുപ്പോ ചേർക്കുന്നില്ല കലോറി നിയന്ത്രിത ഭക്ഷണ ക്രമത്തിലുള്ളവർക്ക് അനുയോജ്യമായ രീതിയാണ് വാൾനട്ട് വെള്ളത്തിൽ കുതിർക്കുന്നത്. മാത്രമല്ല വാൾനട്ട് രുചി വ്യത്യാസമില്ലാതെ ആസ്വദിക്കാനും നിങ്ങൾക്ക് കഴിയുന്നു.
വാൾനട്ട് വെള്ളത്തിൽ കുതിർക്കുമ്പോൾ ഇത് ദഹനത്തെ എളുപ്പത്തിലാക്കുന്നു. പാലിൽ കുതിർക്കുന്നതിനേക്കാൾ വയറു വീർക്കാനുള്ള സാധ്യത വെള്ളത്തിൽ കുതിർക്കുമ്പോൾ കുറവാണ്. ലാക്ടോസ് അലർജിയോ പാൽ അലർജിയോ ഉള്ള ആളുകൾക്കും ഈ രീതി ഫലപ്രദമാണ്. വാൾനട്ട് നാലു മുതൽ 6 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വച്ച് ഫൈറ്റിക് ആസിഡ് നീക്കം ചെയ്ത് കഴിക്കുന്നത് മികച്ച ഒരു രീതിയാണ്.
ഇനി പാലിൽ കുതിർക്കുമ്പോൾ
വാൾനട്ട് പാലിൽ കുതിർക്കുമ്പോൾ അവയ്ക്ക് സമ്പന്നമായ ഒരു ക്രീമിഘടന ലഭിക്കുന്നു. ഇത് സ്വാദും വർദ്ധിപ്പിക്കുന്നു. മാത്രമല്ല വാൾനട്ട് പാലിൽ കുതിർക്കുമ്പോൾ കാൽസ്യം പ്രോട്ടീൻ ഡി എന്നീ ഘടകങ്ങൾ കൂടി നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നു. അസ്ഥികളുടെ ആരോഗ്യം, പേശികളുടെ വളർച്ച, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ പിന്തുണയ്ക്കാൻ വാൾനട്ട് പാലിൽ കുതിർക്കുന്നതിലൂടെ കഴിയും. പാലിൽ കുതിർക്കുമ്പോൾ വാൾനട്ട് നാലു മുതൽ 6 മണിക്കൂർ വരെ ഫ്രിഡ്ജിലാണ് വെക്കേണ്ടത്.
വാൾനട്ട് പാലിൽ കുതിർക്കുന്നതാണോ വെള്ളത്തിൽ കുതിർക്കുന്നതാണോ കൂടുതൽ ഗുണം എന്ന് ചോദിച്ചാൽ രണ്ടിനും വ്യത്യസ്ത ഗുണങ്ങളാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ആരോഗ്യ രീതിയും ഭക്ഷണരീതിയും മനസ്സിലാക്കി വേണം വാൾനട്ട് എന്തിൽ കുതിർക്കണം എന്ന് തീരുമാനിക്കുന്നത്.