Connect with us

ക്യൂആര്‍ കോഡുകളില്‍ സ്കാന്‍ ചെയ്ത് സാധനങ്ങളുടേയും സേവനങ്ങളുടേയും വില നല്‍കുന്നത് ഇന്ന് സാധാരണമാണ്. ഇത്തരം ക്യൂ ആര്‍ കോഡുകള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ വിശ്വസ്തതയെ സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ നമ്മോട് പറയുന്നത്. പൂനെയിലെ ഒരു പോലീസ് കോണ്‍സ്റ്റബിളിനുണ്ടായ അനുഭവമാണ് ക്യൂ ആര്‍ കോഡിനേയും‌ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നത്. ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള തട്ടിപ്പിൽ പൂനെ പൊലീസ് കോൺസ്റ്റബിളിന് 2.3 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. പ്രദേശത്തെ ബേക്കറിയിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ പണമടയ്ക്കാനാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ക്യുആർ കോഡ് സ്‌കാൻ ചെയ്‌തത്. ആ ഇടപാടിലൂടെ ഒടിപി ഷെയർ ചെയ്യാതെ തന്നെ അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കാൻ തട്ടിപ്പുകാർക്ക് കഴിഞ്ഞുവെന്നത് നടുക്കുന്ന കാര്യമാണ്. ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷിത്വം ഇവിടടെ ഒരിക്കൽ കൂടി ചോദ്യം ചെയ്യപ്പെടുകയാണ് എന്നർഥം.

Latest