Connect with us

Health

തോള്‍ വേദനയും ചികിത്സയും

നാല്‍പ്പതു മുതല്‍ അറുപതു വയസ്സുവരെയുളള ആളുകളിലാണ് പ്രധാനമായും ഫ്രോസന്‍ ഷോള്‍ഡര്‍ അഥവാ പി എ ഷോള്‍ഡര്‍ കണ്ടു വരുന്നത്.

Published

|

Last Updated

ന്ന് നമ്മള്‍ സാധാരണയായി കണ്ടു വരുന്ന വളരെ വലിയൊരു ആരോഗ്യപ്രശ്നമാണ് തോള്‍ വേദന. ഇതിനെ ഫ്രോസന്‍ ഷോള്‍ഡര്‍ എന്നും പി എ ഷോള്‍ഡര്‍ എന്നും പറയുന്നു. നമ്മുടെ ശരീരത്തിലെ മറ്റു ജോയിന്റുകളെ അപേക്ഷിച്ച് ഷോള്‍ഡര്‍ ജോയിന്റ് പേശികളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഷോള്‍ഡര്‍ ജോയിന്റില്‍ എപ്പോഴും അപകടം വരാനുള്ള സാധ്യതയും കൂടുതലാണ്. വളരെ ചെറിയ പ്രായം മുതല്‍ തന്നെ ചിലര്‍ക്ക് തോള്‍ വേദന അനുഭവപ്പെടാറുണ്ട്. ഇരുപതു വയസ്സുകാര്‍ക്കാണ് തോള്‍ വേദന വരുന്നതെങ്കില്‍ അത് ഇടക്കിടക്ക് വരാനുളള സാധ്യതയും കൂടുതലാണ്. മസിലുകളില്‍ ഉണ്ടാകുന്ന വേദന പിന്നീട് എല്ലുകളില്‍ ഉരസി വലിയ വേദനയായി മാറുന്നു.

നാല്‍പ്പതു മുതല്‍ അറുപതു വയസ്സുവരെയുളള ആളുകളിലാണ് പ്രധാനമായും ഫ്രോസന്‍ ഷോള്‍ഡര്‍ അഥവാ പി എ ഷോള്‍ഡര്‍ കണ്ടു വരുന്നത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. ഷോള്‍ഡര്‍ ജോയിന്റിനെ പൊതിഞ്ഞിരിക്കുന്ന ക്യാപ്സ്യൂള്‍ ചുരുങ്ങിപ്പോവുന്നതാണ് പി എ ഷോള്‍ഡറിന്റ പ്രധാന കാരണം. പ്രമേഹം, തൈറോയ്ഡ് ഹോര്‍മോണിന്റ വ്യതിയാനത്തിലുണ്ടാകുന്ന വ്യത്യാസം കൂടാതെ ഒരു ആക്സിഡന്റിന്റ ഭാഗമായോ പി എ ഷോള്‍ഡര്‍ ഉണ്ടാവാം. ഇതിന്റ പ്രധാന ലക്ഷണം തുടങ്ങുന്നത് അസഹനീയമായ തോള്‍ വേദനയിലാണ്. കൈകള്‍ പൊക്കുവാനോ താഴ്ത്തുവാനോ രോഗിക്ക് കഴിയില്ല. മൂന്ന് ഘട്ടങ്ങളാണ് പ്രധാനമായും ഈ അസുഖത്തിനുള്ളത്. ആദ്യത്തേത് ഫ്രീസിങ്ങ് സ്റ്റേജാണ്. ഈ ഘട്ടത്തില്‍ രോഗിക്ക് അസഹനീയമായ വേദന അനുഭവപ്പെടും. രാത്രിയിലായിക്കും വേദന അനുഭവപ്പെടുന്നത്. ഇത് ആറു മാസത്തോളം നിലനില്‍ക്കും. രണ്ടാമത്തെ ഘട്ടത്തില്‍ രോഗിക്ക് കൈ അനക്കുവാനോ, പൊക്കുവാനോ കഴിയില്ല. മൂന്നാമത്തെ ഘട്ടത്തില്‍ വേദന കുറവായിരിക്കും. ഇത് സുഖം പ്രാപിക്കുന്ന ഘട്ടമാണ്. ഈ മൂന്ന് ഘട്ടവും അടിസ്ഥാനമാക്കിയായിരിക്കും ചികിത്സ. ഫിസിയോതെറാപ്പി ചികിത്സയായിരിക്കും ആദ്യം ആരംഭിക്കുക. തുടര്‍ന്ന് ഇ.എസ്.ഡബ്യു.ടി ചികിത്സയാണ്. ഒരു പ്രത്യേക തരത്തിലുളള സൗണ്ട് വേവ്സ് ഷോള്‍ഡറിനുളളിലേക്ക് കടത്തിവിടുന്ന രീതിയാണിത്. പി എ ഷോള്‍ഡര്‍ വരുന്ന അവസ്ഥയില്‍ ഇത് വളരെ ഗുണകരമായ ഒരു ചികിത്സയാണ്. എന്നാല്‍ അത്ലറ്റുകള്‍ക്കാണെങ്കില്‍ സര്‍ജറിയായിരിക്കും കൂടുതലും ചെയ്യുക. വളരെ നൂതന രീതിയിലുളള കീഹോള്‍ സര്‍ജറിയിലൂടെ പെട്ടെന്ന് അവരെ സുഖപ്പെടത്തുന്നു. ഇതിന് കൂടുതല്‍ വേദന അനുഭവപ്പെടില്ല എന്നതാണ് പ്രത്യേകത. ഉടന്‍ ആശുപത്രി വിടാനും സാധിക്കുന്നു.

കടപ്പാട്: ഡോ. കീര്‍ത്തി ജയകുമാര്‍
രാജഗിരി ഹോസ്പ്പിറ്റല്‍.
ഡോ. ശ്രീഹരി സി കെ
ആസ്റ്റര്‍ മിംസ് കണ്ണൂര്

Latest