Connect with us

National

ശ്രദ്ധയുടെ അറുത്തുമാറ്റിയ തല എല്ലാ ദിവസവും കാണും; ഉറങ്ങിയത് കാമുകിയെ വെട്ടിനുറുക്കിയ മുറിയിൽ തന്നെ

ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് അഫ്താബും ശ്രദ്ധയും കണ്ടുമുട്ടിയത്.

Published

|

Last Updated

ന്യൂഡൽഹി | കാമുകിയെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളാക്കി വെട്ടിനുറുക്കി പലയിടങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ മുബൈ സ്വദേശി അഫ്താബ് ക്രൂരനായ കൊലയാളിയെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം അറുത്തുമാറ്റിയ തല ഇയാൾ ദിവസവും കാണാറുണ്ടായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. ശ്രദ്ധയെ അരുംകൊല ചെയ്ത അതേ മുറിയിൽ തന്നെയായിരുന്നു ഇയാൾ കിടന്നിരുന്നതും.

ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് അഫ്താബും ശ്രദ്ധയും കണ്ടുമുട്ടിയത്. 2019 മുതൽ പ്രണയത്തിലായ ഇവർ അതേ വർഷം തന്നെ ഡൽഹിയിൽ എത്തി. നേരത്തെ ഇരുവരും മഹാരാഷ്ട്രയിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, അഫ്താബും ശ്രദ്ധയും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അവർ ഹിൽ സ്റ്റേഷനുകളിലേക്ക് പോയി. മെയ് മാസത്തിൽ ഹിമാചൽ പ്രദേശിലേക്ക് പോയ ഇയാൾ ഡൽഹിയിലെ ഛത്തർപൂരിൽ താമസിക്കുന്ന ഒരാളെ കണ്ടുമുട്ടി. ഡൽഹിയിലെത്തിയ ശേഷം ഇരുവരും ആദ്യം താമസിച്ചത് ഇയാളുടെ വീട്ടിലാണ്. പിന്നീട് അഫ്താബ് ഛത്തർപൂരിൽ തന്നെ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് എടുത്ത് ശ്രദ്ധയോടൊപ്പം അവിടേക്ക് മാറി. മെയ് 18ന് ഛത്തർപൂരിലെ ഫ്‌ളാറ്റിൽ വെച്ചാണ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഇയാൾ ഈ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഫ്താബ് നേരത്തെ തന്നെ ശ്രദ്ധയുടെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നോ എന്നതും അന്വേഷണ വിഷയമാണെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.

ഡൽഹിയിലെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന അഫ്താബ് ഫുഡ് ബ്ലോഗർ കൂടിയായിരന്നു. ഫുഡ് വ്ളോഗുകളിൽ സജീവമായിരുന്ന അഫ്താബ് ഈ വർഷം ഫെബ്രുവരിക്ക് ശേഷം വ്ളോഗുകൾ എന്നും ചെയ്തിട്ടില്ല. ഇയാൾക്ക് ഇൻസ്റ്റാഗ്രാമിൽ 28,000 ഫോളോവേഴ്‌സ് ഉണ്ട്.

കൊലപാതകത്തിന് ശേഷം, അഫ്താബ് വൈകുന്നേരം 6-7 മണിയോടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും തുടർന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ശരീരഭാഗങ്ങൾ സംസ്കരിക്കാൻ പുറത്തേക്ക് പോകാറുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. മൃതദേഹത്തിന്റെ കഷണങ്ങൾ കറുത്ത ഫോയിൽ കൊണ്ട് പൊതിഞ്ഞായിരുന്നു കൊണ്ടുപോയിരുന്നത്. സംശയം തോന്നാതിരിക്കാൻ ഫോയിൽ ഒഴിവാക്കി അവശിഷ്ടങ്ങൾ കാട്ടിൽ എറിയുകയാണ് ചെയ്തിരുന്നത്.

ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്തം ശുദ്ധീകരിക്കുന്നത് എങ്ങനെയെന്ന് ഗൂഗിളിൽ തിരഞ്ഞതായും മനുഷ്യശരീരത്തിന്റെ ഘടനയെക്കുറിച്ച് വിശദമായി വായിച്ചതായും ഡൽഹി പോലീസ് അവകാശപ്പെട്ടു. അഫ്താബ് ചില രാസവസ്തുക്കൾ ഉപയോഗിച്ച് തറയിലെ രക്തക്കറകൾ വൃത്തിയാക്കുകയും രക്തം പുരണ്ട വസ്ത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. മൃതദേഹം കുളിമുറിയിൽ സൂക്ഷിച്ച ശേഷം സമീപത്തെ കടയിൽ നിന്ന് ഫ്രിഡ്ജ് വാങ്ങി. പിന്നീട് മൃതദേഹം ചെറിയ കഷ്ണങ്ങളാക്കി ഫ്രിഡ്ജിലേക്ക് മാറ്റുകയായിരുന്നു.

ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. ലിവ് ഇൻ ടുഗതർ ബന്ധം തുടരുന്നതിനിടെ ശ്രദ്ധ വിവാഹത്തിന് നിർബന്ധിച്ചതാണ് അഫ്താബിനെ ചൊടിപ്പിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. മെയ് 18ന് വഴക്കുകൂടുകയും ക്ഷമ നശിച്ച് ശ്രദ്ധയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച അതേ മുറിയിലാണ് അഫ്താബ് ദിവസവും ഉറങ്ങിയിരുന്നത്.

ശ്രദ്ധയ്ക്ക് മുമ്പ് തന്നെ അഫ്താബിന് നിരവധി പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ പറയുന്നു. ഈ കുറ്റകൃത്യം ചെയ്യുന്നതിനുമുമ്പ്, അമേരിക്കൻ ക്രൈം നാടക പരമ്പര ഉൾപ്പെടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിരവധി സിനിമകളും വെബ്‌സീരീസുകളും അഫ്താബ് കണ്ടിരുന്നു.

കൊലപാതകം നടന്ന് ആറ് മാസങ്ങൾക്ക് ശേഷ, കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു അഫ്താബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ കാണാനില്ലെന്നു കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിച്ചത്.

 

---- facebook comment plugin here -----

Latest