Connect with us

Kerala

രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതെന്ന് ശ്രേയാംസ് കുമാര്‍: തീരുമാനം എല്‍ഡിഎഫിന്റേതെന്ന് കാനം

സില്‍വര്‍ ലൈന്‍, ലോകായുക്ത, മദ്യനയം തുടങ്ങിയ വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് എന്തെന്ന് നിരീക്ഷിക്കും

Published

|

Last Updated

കോഴിക്കോട്  | രാജ്യസഭാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സിപിഐക്കെതിരെ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ രംഗത്ത് . രാജ്യസഭാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതാണെന്ന് ശ്രേയാംസ് കുമാര്‍ പറഞ്ഞു. മന്ത്രി സ്ഥാനവും രാജ്യസഭ സീറ്റും കിട്ടാത്തതില്‍ അതാത് സമയത്ത് മുന്നണിയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് ശ്രേയാംസ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിലപേശലിന്റെ ഭാഗമായാണ് സിപിഐക്ക് രാജ്യസഭാ സീറ്റ് കിട്ടിയത്. സില്‍വര്‍ ലൈന്‍, ലോകായുക്ത, മദ്യനയം തുടങ്ങിയ വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് എന്തെന്ന് നിരീക്ഷിക്കും. ഇപ്പോള്‍ മുന്നണിയുടെ ഭാഗമാണ്. മുന്നണിയെ ശക്തിപ്പെടുത്താനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം രാജ്യസഭയിലേക്ക് സിപിഐ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം എല്‍ഡിഎഫിന്റേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരിച്ചടിച്ചു. ഇനി ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ല. സില്‍വര്‍ ലൈന്‍ നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു