Connect with us

revoke sreeram's appointment

ശ്രീറാം നിയമനം ജനങ്ങളെ പരിഹസിക്കുന്നത്: എസ് എസ് എഫ്

നിയമന നടപടികളിൽ തിരുത്തലുണ്ടാകും വരെ പ്രബുദ്ധ കേരളത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടിവരും.

Published

|

Last Updated

മലപ്പുറം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ കൊലപാതകത്തിൽ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടി ജനങ്ങളെ പരിഹസിക്കുന്നതും നീതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സി കെ ശാക്കിർ സിദ്ദീഖി, ജന.സെക്രട്ടറി കെ തജ്മൽ ഹുസൈൻ, വെസ്റ്റ് ജില്ലാ പ്രസിഡന്റ് സ്വാദിഖലി ബുഖാരി, ജന.സെക്രട്ടറി സഈദ് സകരിയ്യ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കളങ്കിതനായ വ്യക്തിയെ പ്രധാന പദവികളിൽ നിന്ന് അകറ്റി നിർത്തേണ്ടതിനു പകരം നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നടപടികൾ ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. നിയമന നടപടികളിൽ തിരുത്തലുണ്ടാകും വരെ പ്രബുദ്ധ കേരളത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾ നേരിടേണ്ടിവരും. മാന്യതയോട് കൂറുണ്ടെങ്കിൽ  കൊലപാതക കേസ് പ്രതിക്ക് കൂട്ട് നിൽക്കുന്ന സമീപനങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം.

ജനരോഷത്തെ മറികടന്ന്  വേട്ടക്കാരെ  സംരക്ഷിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ശനിയാഴ്ച കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച കലക്ട്രേറ്റ് മാർച്ചിൽ മുഴുവൻ  പ്രവർത്തകരും നീതി പുലരണമെന്നാഗ്രഹിക്കുന്നവരും പങ്കാളികളാവണമെന്നും എസ് എസ് എഫ് മലപ്പുറം ഈസ്റ്റ്- വെസ്റ്റ് കമ്മിറ്റികൾ ആഹ്വാനം ചെയ്തു.

---- facebook comment plugin here -----

Latest