Connect with us

Kerala

ആരാധനാലയവും മതചിഹ്നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കക്കെതിരെ പരാതിയുമായി എല്‍ ഡി എഫ്

വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പ്രചരിപ്പിച്ചു. ആരാധനാലയത്തിനുള്ളില്‍ വിശ്വാസികളോട് വോട്ടഭ്യര്‍ഥിച്ചു.

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടിലെ യു ഡി എഫ് ലോക്‌സഭാ സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിക്കെതിരെ പരാതിയുമായി എല്‍ ഡി എഫ്. ആരാധാനാലയവും മതചിഹ്നങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്.

വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വീഡിയോ ദൃശ്യം പ്രചരിപ്പിച്ചു. ആരാധനാലയത്തിനുള്ളില്‍ വിശ്വാസികളോട് വോട്ടഭ്യര്‍ഥിച്ചു.

വോട്ടിനായി മതചിഹ്നം ദുരപയോഗം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ പത്താം തിയ്യതിയാണ് പ്രിയങ്ക വയനാട്ടിലെ പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്.

Latest