Connect with us

From the print

ചൂരൽമലയുടെ ദുരന്തം ഹൃദയത്തിലേറ്റി ശ്രീയ

കലോത്സവ ഉദ്ഘാടന ചടങ്ങിൽ വെള്ളാർമല സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം ചിട്ടപ്പെടുത്തിയ ജ്യോതിഷ് തെക്കേടത്താണ് വരികൾ ചിട്ടപ്പെടുത്തിയത് അരുൺരാജാണ് സംഗീതം.

Published

|

Last Updated

ചെന്ത്രാപ്പിന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ശ്രീയ ശരത് അവതരിപ്പിച്ച നാടോടി നൃത്തത്തിന് ഒരു പ്രത്യേകതയുണ്ട്. ചൂരൽമലയുടെ ദുരന്തം ഹൃദയത്തിൽ ഉൾക്കൊണ്ടാണ് ശ്രീയ നൃത്തംവെച്ചത്.

ചൂരൽമല പ്രമേയമാക്കിയപ്പോൾ തന്നെ അവിടം സന്ദർശിക്കണമെന്ന് ശ്രീയ നിശ്ചയിച്ചു. ദുരന്തഭൂമിയിൽ നേരിട്ടെത്തി അതിന്റെ തീവ്രത മനസ്സിലാക്കി. ചൂരൽമല നിവാസികൾ അനുഭവിച്ച ദുരന്തത്തിന്റെ വേദന ഹൃദയത്തിലേറ്റി. അത് നൃത്തത്തെ ഏറെ സഹായിച്ചെന്ന് ശ്രീയ പറഞ്ഞു.

കലോത്സവ ഉദ്ഘാടന ചടങ്ങിൽ വെള്ളാർമല സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം ചിട്ടപ്പെടുത്തിയ ജ്യോതിഷ് തെക്കേടത്താണ് വരികൾ ചിട്ടപ്പെടുത്തിയത് അരുൺരാജാണ് സംഗീതം. അരുൺ നമ്പലത്താണ് നൃത്തസംവിധാനം നിർവഹിച്ചത്.

Latest