Connect with us

Kerala

ചൂരൽ മല ഉരുൾപൊട്ടലിൽ മാതാപിതാക്കളടക്കം ഉറ്റവരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനും മരിച്ചു

ഇന്നലെ കൽപ്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കൽപ്പറ്റ മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

Published

|

Last Updated

ജൻസണും ശ്രുതിയും

കൽപ്പറ്റ | ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ ഒൻപത് പേരെ നഷ്ടമായ ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജൻസണണും മരണത്തിന് കീഴടങ്ങി. ഇന്നലെ ഉച്ചക്ക് ശേഷം കൽപ്പറ്റ വെള്ളാരംകുന്നിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കൽപ്പറ്റ മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒമ്നി വാനും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. കോഴിക്കോട് കൊടുവള്ളിയിൽ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ജൻസൺ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ശ്രുതിയും മറ്റു ചില ബന്ധുക്കളും അപകട സമയം വാഹനത്തിലുണ്ടായിരുന്നു. പരുക്കേറ്റ ശ്രുതി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉരുൾപൊട്ടലിൽ തനിച്ചായ ശ്രുതിയുടെ ഏക ആശ്രയമായിരുന്നു പ്രതിശ്രുത വരനായ ജൻസൺ. ഇവർ തമ്മിലുള്ള വിവാഹം ഈ മാസം അവസാനം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് മഹാദുരന്തത്തിൽ ശ്രുതിയുടെ ബന്ധുക്കൾ മരിച്ചത്. ഉരുൾപൊട്ടൽ സമയം കോഴിക്കോട്ട് ജോലി സ്ഥലത്തായതിനാലാണ് ശ്രുതി രക്ഷപ്പെട്ടത്. ശ്രുതിയുടെ വിവാഹത്തിനായി അച്ചൻ കരുതിവെച്ച 15 പവൻ സ്വർണവും നാലര ലക്ഷം രൂപയും വീടുമെല്ലാം ദുരന്തത്തിൽ നഷ്ടമായിരുന്നു.

---- facebook comment plugin here -----

Latest