Connect with us

Ongoing News

പാക്കിസ്ഥാനെതിരെ ശുഭ്മന്‍ ഗില്‍ കളിക്കും; പരിശീലനത്തിനിറങ്ങി

നെറ്റ്‌സില്‍ പരിശീലനം നടത്തിയ താരം ഒരു മണിക്കൂര്‍ ഫുട്‌ബോള്‍ കളിച്ചു.

Published

|

Last Updated

അഹമ്മദാബാദ് | പാക്കിസ്ഥാനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി ശുഭ്മന്‍ ഗില്‍ കളത്തിലിറങ്ങും. ഗില്‍ കളിക്കുമെന്ന് 99 ശതമാനവും സാധ്യതയുണ്ടെന്ന് നായകന്‍ രോഹിത് ശര്‍മ മാധ്യമങ്ങളെ അറിയിച്ചു. അസുഖം ഭേദമായ ഗില്‍ ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. നെറ്റ്‌സില്‍ പരിശീലനം നടത്തിയ താരം ഒരു മണിക്കൂര്‍ ഫുട്‌ബോള്‍ കളിച്ചു.

ലോകകപ്പില്‍ ഗില്‍ ഇല്ലാതെയാണ് ആസ്‌ത്രേലിയക്കും അഫ്ഗാനിസ്ഥാനുമെതിരായ മത്സരങ്ങള്‍ക്ക് ഇന്ത്യ ഇറങ്ങിയത്. എങ്കിലും ഈ രണ്ട് അങ്കങ്ങളും മികച്ച രീതിയില്‍ വിജയിക്കാന്‍ ഇന്ത്യക്കായി.

ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഗില്‍ കളത്തിനു പുറത്തിരിക്കേണ്ടി വന്നത്. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

Latest