Connect with us

Ongoing News

രണ്ടാഴ്ചക്കിടെ മൂന്ന് സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ; ഇന്ത്യ ഉയർത്തിയ 235 റൺസ് വിജയ ലക്ഷ്യത്തിന് മുന്നിൽ വിറച്ച് കിവികൾ

ന്യൂസിലാൻഡ് ഒമ്പത് ഓവറിൽ ഏഴിന് 53

Published

|

Last Updated

അഹ്മദാബാദ് | ന്യൂസിലാൻഡിനെതിരായ അവസാന ട്വൻ്റി 20 മത്സരത്തിൽ ഇന്ത്യൻ പടയോട്ടം. ആദ്യം ബാറ്റ്  ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടി. രണ്ടാഴ്ചക്കിടെ മൂന്ന് സെഞ്ച്വറിയുമായി  തിളങ്ങിയ ശുഭ്മാൻ ഗില്ലിൻ്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. 63 പന്തിൽ ഏഴ് സിക്സറും 12 ഫോറുമടക്കം 126 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡ് ഒമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 53 റൺസാണ് നേടിയത്.

ആദ്യ രണ്ട് മത്സരത്തിൽ ന്യൂസിലാൻഡും രണ്ടാം മത്സരത്തിൽ ഇന്ത്യയും വിജയിച്ചതോടെ അവസാന മത്സരം ഇരുടീമുകൾക്കും നിർണായകമായി.

Latest