Connect with us

Kerala

ഷുക്കൂര്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷന് എത്തി; മാധ്യമങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തണമെന്ന് എന്‍ എന്‍ കൃഷ്ണദാസ്

ഇറച്ചിക്കടയ്ക്കു മുമ്പില്‍ പട്ടികള്‍ നില്‍ക്കുന്നതു പോലെ ഷുക്കൂറിന്റെ വീടിനു മുമ്പില്‍ നിന്നവര്‍ ലജ്ജിച്ചു തലതാഴ്ത്തുക.

Published

|

Last Updated

പാലക്കാട് | സി പി എം വിട്ടെന്ന് പറഞ്ഞ പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗം അബ്ദുല്‍ ഷുക്കൂര്‍ എല്‍ ഡി എഫ് കണ്‍വെന്‍ഷന് എത്തി. പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഷുക്കൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

കണ്‍വെന്‍ഷനു ശേഷം പുറത്തിറങ്ങിയ എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ചു. ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന് പറഞ്ഞ് വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തണമെന്ന് കൃഷ്ണദാസ് പറഞ്ഞു. സി പി എമ്മില്‍ പൊട്ടിത്തെറി, പൊട്ടിത്തെറി എന്നു രാവിലെ മുതല്‍ വാര്‍ത്ത കൊടുത്തവരും ഇറച്ചിക്കടയ്ക്കു മുമ്പില്‍ പട്ടികള്‍ നില്‍ക്കുന്നതു പോലെ ഷുക്കൂറിന്റെ വീടിനു മുമ്പില്‍ നിന്നവരും ലജ്ജിച്ചു തലതാഴ്ത്തണമെന്ന് കൃഷ്ണദാസ് പ്രതികരിച്ചു.

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിടുന്നതായി ഷുക്കൂര്‍ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തുവന്ന പി സരിനെ ജില്ലാ സെക്രട്ടറി സ്വീകരിച്ചതു പോലെ പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്ന് ഷുക്കൂര്‍ പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടി വിടുന്നതായി ഷുക്കൂര്‍ സ്റ്റാറ്റസും ഇട്ടിരുന്നു. എന്നാല്‍, ഷുക്കൂറിനെ മാധ്യമങ്ങളോട് സംസാരിക്കാന്‍ കൃഷ്ണദാസും മറ്റ് പാര്‍ട്ടി നേതാക്കളും അനുവദിച്ചില്ല.

Latest