Kerala
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; ജാഗ്രതാ നിര്‍ദേശം നല്‍കി
റൂള്‍ കര്‍വ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ തുറക്കുക
![](https://assets.sirajlive.com/2022/07/malampuzha-dam-897x538.jpg)
പാലക്കാട് | മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. രാവിലെ എട്ടോടെ ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയുന്നത്. റൂള്‍ കര്‍വ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ തുറക്കുക. പവര്‍ ജനറേഷനും ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അതേ സമയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുകയാണ്
ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
---- facebook comment plugin here -----