National
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു; വിടവാങ്ങിയത് അവസാന വോട്ടും രേഖപ്പെടുത്തിയ ശേഷം
നവംബര്‍ രണ്ടിന്, വരുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു
ന്യൂഡല്‍ഹി | സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ എന്ന ബഹുമതിക്കുടമയായ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. 106 വയസായിരുന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ സ്വദേശിയായ നേഗി, നവംബര്‍ രണ്ടിന്, വരുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് കിന്നൗര്‍ ജില്ലാ കലക്ടര്‍ ആബിദ് ഹുസൈന്‍ അറിയിച്ചു.1917 ജൂലൈ ഒന്നിന് ജനിച്ച നേഗി, സ്‌കൂള്‍ അധ്യാപകനായി സേനവമനുഷ്ഠിച്ചിട്ടുണ്ട്. 1951 ഒക്ടോബര്‍ 25നു പ്രഥമ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുമ്പോള്‍ ഹിമാചലിലെ കിന്നൗറില്‍നിന്നുള്ള ആദ്യവോട്ടറായിരുന്നു നേഗി. തുടര്‍ന്ന് 1952 ഫെബ്രുവരിയിലായിരുന്നു പൊതുതിരഞ്ഞെടുപ്പു നടന്നത്. കാലാവസ്ഥ കണക്കിലെടുത്താണു ഹിമാചലില്‍ ആദ്യം നടത്തിയത്