Connect with us

Kerala

പോലീസ് അക്കാദമിയില്‍ എസ് ഐ മരിച്ച നിലയില്‍

സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മി കേരള പോലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ്

Published

|

Last Updated

തൃശൂര്‍ തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജ്(35) ആണ് മരിച്ചത്. വെള്ളആങ്ങല്ലുര്‍ അരിപ്പാലം സ്വദേശിയാണ്.

അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മി കേരള പോലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്

 

Latest