Kerala
തിരുവനന്തപുരത്ത് എസ് ഐക്ക് കുത്തേറ്റു
കല്ലറമടം ക്ഷേത്രത്തിന് സമീപം ചിലര്‍ മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്.

തിരുവനന്തപുരം | തിരുവനന്തപുരം പൂജപ്പുരയില്‍ എസ് ഐക്ക് കുത്തേറ്റു.കഞ്ചാവ് കേസ് പ്രതിയാണ് എസ്‌ഐ സുധീഷിനെ ആക്രമിച്ചത്.സംഭവത്തിന് ശേഷം പ്രതിയായ ശ്രീജിത്ത് ഉണ്ണി ഓടിരക്ഷപ്പെട്ടു.
കല്ലറമടം ക്ഷേത്രത്തിന് സമീപം ചിലര്‍ മദ്യപിച്ച് ബഹളം വെക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്.സ്ഥലത്ത് നിന്ന് പോലീസ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു.
ഇതിനിടെ പ്രതി അരയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു. എസ്‌ഐ സുധീഷിന്റെ വയറ്റില്‍ കുത്താനാണ് പ്രതി ശ്രമിച്ചത്.തടയുന്നതിനിടെ കയ്യില്‍ പരുക്കേല്‍ക്കുകയായിരുന്നു.
---- facebook comment plugin here -----