Connect with us

National

കര്‍ണാടകയില്‍ സിദ്ധരാമയ്യക്കിത് രണ്ടാമൂഴം

,2005-06-ല്‍ സിദ്ധരാമയ്യ ജെ ഡി (എസ്)ഇല്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീടാണ് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്

Published

|

Last Updated

ബെംഗളുരു |  കര്‍ണാടക കോണ്‍ഗ്രസിലെ രാഷ്ട്രീയ അനശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രി പദം ഏല്‍പ്പിക്കുവാന്‍ ഏറെക്കുറെ ധാരണയായിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പദത്തിനായി ചരടുവലിച്ച ഡി കെ ശിവകുമാറിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മറികടന്നാണ് സിദ്ദരാമയ്യ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറാനൊരുങ്ങുന്നത്. ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുന്നത്. 2013 മെയ് 13 മുതല്‍ 2018 മെയ് 17 വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു.75കാരനായ സിദ്ധരാമയ്യയ്‌ക്ക് അവസാന അവസരമെന്ന നിലയിലും മികച്ച പ്രതിച്ഛായ കണക്കിലെടുത്തും ആദ്യ രണ്ടര വർഷം അവസരം നൽകാനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്.

സിദ്ധരാമയ്യ അഭിഭാഷകനായാണ് തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് . 1978 വരെ ജൂനിയര്‍ അഭിഭാഷകനായി ജോലി ചെയതു. ഇന്ന് കര്‍ണാടകയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ സാന്നിധ്യമാണ്. മുന്‍ കാലത്ത് അദ്ദേഹം ജെ ഡി എസ് നേതാവായി സേവനമനുഷ്ഠിക്കുകയും രണ്ട് സന്ദര്‍ഭങ്ങളിലായി സംസ്ഥാനത്തിന്റെ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായിരുന്നു. എച്ച് ഡി ദേവഗൗഡയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്,2005-06-ല്‍ സിദ്ധരാമയ്യ ജെ ഡി (എസ്)ഇല്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീടാണ് അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്

സിദ്ധരാമയ്യയുടെ മാതാപിതാക്കള്‍ അദ്ദേഹം ഒരു ഡോക്ടറാകണമെന്ന് ആഗ്രഹിച്ചെങ്കിലും അദ്ദേഹം ഒരു അഭിഭാഷകനായി. ആകസ്മികമായിരുന്നു രാഷ്ട്രീയ പ്രവേശം. 2018-ല്‍ അദ്ദേഹം തന്റെ 13-മത് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ച് റെക്കോര്‍ഡിട്ടു. 2010-ല്‍ സിദ്ധരാമയ്യ റെഡ്ഡി സഹോദരന്മാര്‍ക്കെതിരെ ബംഗളൂരു മുതല്‍ ബെല്ലാരി വരെ 320 കി.മി. പദയാത്ര (ബെല്ലാരി ചലോ) നടത്തി. അത് കര്‍ണ്ണാടക രാഷ്ട്രീയത്തിലെ ഒരു പ്രധാന സംഭവമാണ്. ബെല്ലാരി ചലോ ലക്ഷ്യം വെച്ചത് നിയമാനുസൃതമല്ലാത്ത ഖനനത്തിനും അഴിമതിയിലും ഭരണത്തിലിരിക്കുന്ന ബി ജെ പിയെയാണ്.

2013കര്‍ണ്ണാടകയുടെ 22-മത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു. 2018 വരെ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. 1977-നു ശേഷം 5 വര്‍ഷക്കാലം മുഴുവന്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.