Connect with us

National

താന്‍ മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല്‍ വാങ്ങരുതെന്ന് ആവശ്യപ്പെടുമെന്ന് സിദ്ധരാമയ്യ

കര്‍ണാടകയിലേക്ക് കടന്ന് പ്രാദേശിക കര്‍ഷകര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കാനാണ് അമുല്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തേക്ക അമുല്‍ വരുന്നത് താന്‍ എതിര്‍ക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി

Published

|

Last Updated

ബംഗുളൂരു| താന്‍ മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല്‍ വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. കര്‍ണാടകയിലേക്ക് കടന്ന് പ്രാദേശിക കര്‍ഷകര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കാനാണ് അമുല്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തേക്ക അമുല്‍ വരുന്നത് താന്‍ എതിര്‍ക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷത്തിന്റെ നിലപാട് വിപണി വിരുദ്ധമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്രിമമായ ഡിമാന്‍ഡ് ഉണ്ടാക്കുന്നത് നല്ലതല്ല. അമുലിന്റെ ഗുണനിലവാരം പോലെ നന്ദിനിയും മികച്ചതാണ്. അതിനാല്‍ നന്ദിനിയുടെ ബിസിനസില്‍ അമുല്‍ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Latest