Kerala
സിദ്ധാര്‍ഥന്റെ മരണം: കുറ്റക്കാരായ 19 വിദ്യാര്‍ഥികളെ പുറത്താക്കി
നടപടി ഹൈക്കോടതിയെ അറിയിച്ച് സർവകലാശാല

വയനാട് | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. 19 പേരെ പുറത്താക്കിയതായി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്ത് സിദ്ധാര്‍ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ ഹരജിയിലാണ് സര്‍വകലാശായുടെ മറുപടി.
19 വിദ്യാര്‍ഥികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി സര്‍വകാലാശാല വ്യക്തമാക്കി.
---- facebook comment plugin here -----