Connect with us

sidharth murder case

സിദ്ധാര്‍ത്ഥന്റെ മരണം: സി ബി ഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും

സംഘം കല്‍പ്പറ്റ ഡിവൈ എസ് പി ഓഫീസിലെത്തി കേസ് രേഖകള്‍ പരിശോധിക്കുമെന്നാണ് വിവരം

Published

|

Last Updated

തിരുവനന്തപുരം | പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സി ബി ഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും.
സംഘം കല്‍പ്പറ്റ ഡിവൈ എസ് പി ഓഫീസിലെത്തി കേസ് രേഖകള്‍ പരിശോധിക്കുമെന്നാണ് വിവരം. ഇന്ന് മുതല്‍ സംഘം അന്വേഷണം തുടങ്ങും.

ഇന്നലെ കണ്ണൂരിലെത്തിയ ഡല്‍ഹിയില്‍ നിന്നുള്ള എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടങ്ങുന്ന സംഘം കേസ് അന്വേഷിച്ച കല്‍പ്പറ്റ ഡിവൈ എസ് പിയുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് ഒമ്പതിനാണ് സംസ്ഥാനം സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ സി ബി ഐയോട് ആവശ്യപ്പെട്ടത്.

സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് സംസ്ഥാന സര്‍ക്കാറിനെതിരെ ജയപ്രകാശ് രംഗത്തുവന്നിരുന്നു.

 

Latest