Kerala
സിദ്ധാര്‍ത്ഥന്റെ മരണം:അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്രം ഉടന്‍ വിജ്ഞാപനം ഇറക്കണം; ഹൈക്കോടതി
അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.
കൊച്ചി| പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്രം ഉടന്‍ വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നും കോടതി പറഞ്ഞു. വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ എന്താണ് സാങ്കേതിക തടസമെന്നും കോടതി ചോദിച്ചു. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്ന ശേഷമേ അന്വേഷണം ഏറ്റെടുക്കാന്‍ കഴിയൂവെന്ന് സിബിഐ വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. എന്നാല്‍ ബാക്കിയുള്ള കാര്യങ്ങളിലും സര്‍ക്കാരിന്റെ മേല്‍നോട്ടം വേണ്ടേയെന്നും കോടതി രേഖകള്‍ കൈമാറാന്‍ എന്തിനായിരുന്നു കാലതാമസമെന്നും കോടതി ചോദിച്ചു. എന്നാല്‍ കാലതാമസം വന്നിട്ടില്ലെന്നും കേസ് വേഗത്തില്‍ സിബിഐക്ക് കൈമാറിയെന്നും സര്‍ക്കാര്‍ വാദിച്ചു.