Connect with us

Kerala

സിദ്ധാര്‍ഥിന്റെ മരണം: അന്വേഷണം സി ബി ഐക്ക് കൈമാറുന്നതിലെ കാലതാമസത്തില്‍ വിശദീകരണം തേടി മുഖ്യമന്ത്രി

ആഭ്യന്തര സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. പെര്‍ഫോമ റിപോര്‍ട്ട് വൈകിയത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണം.

Published

|

Last Updated

തിരുവനന്തപുരം | വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി ബി ഐക്ക് കൈമാറുന്നതിലെ കാലതാമസത്തില്‍ വിശദീകരണം തേടി മുഖ്യമന്ത്രി. ആഭ്യന്തര സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. പെര്‍ഫോമ റിപോര്‍ട്ട് വൈകിയത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേസില്‍ അന്വേഷണം വഴിമുട്ടിയ നിലയിലാണെന്ന് സിദ്ധാര്‍ഥിന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചിരുന്നു. നടപടി വൈകിയാല്‍ സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇനി മുഖ്യമന്ത്രിയെ കാണില്ലെന്നും ഭരണപക്ഷത്തെ സമീപിക്കില്ലെന്നും ജയപ്രകാശ് വ്യക്തമാക്കി.

അന്വേഷണം സി ബി ഐക്ക് കൈമാറാന്‍ വിജ്ഞാപനം ഇറക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും താന്‍ ചതിക്കപ്പെട്ടുവെന്ന തോന്നലുണ്ടെന്നും പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest