Kerala
സിദ്ധാര്‍ഥന്റെ മരണം: രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
13ാം പ്രതി രഹന്‍ ബിനോയ്, 18ാം പ്രതി ബില്‍ഗെറ്റ് ജോഷ്വാ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കല്‍പ്പറ്റ| പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കല്‍പ്പറ്റ കോടതി തള്ളി. 13ാം പ്രതി രഹന്‍ ബിനോയ്, 18ാം പ്രതി ബില്‍ഗെറ്റ് ജോഷ്വാ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.കേസ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിട്ടുണ്ടെങ്കിലും അന്വേഷണം സിബിഐ ഇതുവരെ ഏറ്റെടുത്തിട്ടില്ല.
---- facebook comment plugin here -----