Connect with us

Kerala

സിദ്ധാര്‍ത്ഥന്‍റെ മരണം: കുറ്റാരോപിതരായ വിദ്യാർഥികളെ ഡീ ബാർ ചെയ്ത സർവകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി

അന്വേഷണം പൂര്‍ത്തായകുന്നതു വരെ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാം.

Published

|

Last Updated

പാലക്കാട് | പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ വിദ്യാർഥികളെ ഡീ ബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി.

വിദ്യാര്‍ഥികള്‍ക്ക് 3വര്‍ഷത്തേക്ക് അഡ്മിഷന്‍ വിലക്കും സര്‍വകലാശാല ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ഹരജിയുമായാണ് കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിശോധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇതടക്കമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. തുടര്‍ന്ന് സംഭവത്തില്‍ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

അന്വേഷണം പൂര്‍ത്തായകുന്നതു വരെ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാം.നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു.പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ഥിനെ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂര മര്‍ദ്ദനത്തിനും ഇരയാക്കിയെന്ന് ആരോപിച്ചായിരുന്നു സര്‍വകലാശാല ഇവരെ ഡീ ബാര്‍ ചെയ്തിരുന്നത്.

Latest