Human rights commission
സിദ്ധാര്‍ഥന്റെ മരണം: പൂക്കോട് വെറ്ററിനറി കോളജില്‍ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് ഇന്നു മുതല്‍
സ്ഥാപനത്തിലെ അധ്യാപക, അനധ്യാപക ജീവനക്കാരെ വിസ്തരിക്കും
കല്‍പ്പറ്റ | പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കോളജില്‍ നടത്തുന്ന സിറ്റിംഗ് ഇന്നു തുടങ്ങും. അഞ്ചു ദിവസം കോളജില്‍ സിറ്റിങ്ങ് നടത്തിയാണ് മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തുക.
സ്ഥാപനത്തിലെ അധ്യാപക, അനധ്യാപക ജീവനക്കാരെ വിസ്തരിക്കും. ഇത് സംബന്ധിച്ച് ഡീനിന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ആന്റി റാഗിങ്ങ് സെല്ലിന് ലഭിച്ച പരാതികളും കമ്മീഷന്‍ പരിശോധിക്കും. വിപുലമായ മൊഴിയെടുപ്പാണ് മനുഷ്യാവകാശ കമ്മിഷന്‍ ലക്ഷ്യമിടുന്നത്.
സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത സി ബി ഐ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി. പ്രാധമിക വിലയിരുത്തലില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരുണ്ടാ വുമെന്നാണു സി ബി ഐ നല്‍കുന്ന സൂചന. സി ബി ഐ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈ എസ് പി ടി എന്‍ സജീവില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചു. ഇന്ന് സംഘം വയനാട്ടിലെത്തി അന്വേഷണം തുടങ്ങുമെന്നാണു വിവരം.