Connect with us

Kerala

സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവം, അക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി

ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തതത് ചോദ്യം ചെയ്ത് മുന്‍ വിസി എംആര്‍ ശശീന്ദ്രനാഥ് നല്‍കിയ ഹരജി കോടതി തള്ളി

Published

|

Last Updated

കൊച്ചി | പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമാണെന്നും അക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെനടപടി വേണമെന്നും ഹൈക്കോടതി. ക്യാമ്പസ്സിനകത്ത് നിരവധി കുട്ടികളുടെ മുന്നില്‍ വെച്ചാണ് ക്രൂരമായ സംഭവം നടന്നത്. ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തതത് ചോദ്യം ചെയ്ത് മുന്‍ വിസി എംആര്‍ ശശീന്ദ്രനാഥ് നല്‍കിയ ഹരജി പരിഗണക്കവെയാണ് കോടതിയുടെ പരാമര്‍ശം. എംആര്‍ ശശീന്ദ്രനാഥിന്റെ ഹരജി കോടതി തള്ളി.

വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് സിദ്ധാര്‍ഥന്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായെന്നും ഇതിനെതിരെ ആരും ശബ്ദമുയര്‍ത്താതിരുന്നത് വേദനയുണ്ടാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കെല്ലാമെതിരെ നടപടി വേണമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്യാന്‍ ചാന്‍സലര്‍ക്ക് അനുവാദമുണ്ടെന്ന് കോടതി ആവര്‍ത്തിച്ചു.