Kerala
സിദ്ധാര്‍ഥിന്റെ മരണം: കേസ് സി ബി ഐക്ക് വിടുന്നതിലെ വീഴ്ചയില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ
ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് നടപടിക്ക് വിധേയരാക്കാന്‍ ശിപാര്‍ശ ചെയ്തത്.
തിരുവനന്തപുരം | പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി ബി ഐക്ക് വിടുന്നതില്‍ കാലതാമസം വരുത്തിയതില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ.
ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് നടപടിക്ക് വിധേയരാക്കാന്‍ ശിപാര്‍ശ ചെയ്തത്. പെര്‍ഫോമ റിപോര്‍ട്ട് വൈകിപ്പിച്ചത് ഇവരുടെ വീഴ്ചയാണെന്നാണ് റിപോര്‍ട്ട്.
അന്വേഷണം സി ബി ഐക്ക് കൈമാറുന്നതിലെ കാലതാമസത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. പെര്‍ഫോമ റിപോര്‍ട്ട് വൈകിയത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
---- facebook comment plugin here -----