Kerala
സിദ്ധാര്‍ഥന്റെ മരണം: നടപടിക്ക് വിധേയരായവര്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ സര്‍വകലാശാല അപ്പീല്‍ നല്‍കും
അപ്പീല്‍ നല്‍കാനായി സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ വി സി ചുമതലപ്പെടുത്തി.
കല്‍പ്പറ്റ | പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളജ് പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള കോടതി അനുമതിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സര്‍വകലാശാല. ഇതിനായി സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ വി സി ചുമതലപ്പെടുത്തി.
ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് നടപടിക്ക് വിധേയരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയത്. 19 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് സര്‍വകലാശാല നടപടി സ്വീകരിച്ചിരുന്നത്.
കോളജ് പുറത്താക്കിയ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടുകയായിരുന്നു.
ജാമ്യവ്യവസ്ഥകള്‍ പ്രകാരം പ്രതികള്‍ക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കാനാകില്ലെന്നതിനാല്‍ തൃശൂരിലെ മണ്ണുത്തിയില്‍ പരീക്ഷാ കേന്ദ്രം ഒരുക്കി നല്‍കാനാണ് കോടതി നിര്‍ദേശം.