Kerala
സിദ്ധാർഥന്റെ മരണം:വിസിക്ക് വീഴ്ച പറ്റി, ജുഡീഷ്യൽ കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് കൈമാറി
2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം | വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ ഗവര്‍ണറെ നേരില്‍ കണ്ടതിനു പിന്നാലെയാണ് അന്വേഷണത്തിനായി ഗവര്‍ണര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ ഹരിപ്രസാദാണ് അന്വേഷണ റിപ്പോര്‍ട്ട് രാജ്ഭവനിലെത്തി കൈമാറിയത്.
പ്രശ്നം ഉണ്ടാകുന്ന സാഹചര്യം കൈകാര്യം ചെയ്യുന്നതിലും, സിദ്ധാര്‍ഥന്റെ മരണശേഷം സ്വീകരിക്കേണ്ട നടപടികളിലും വിസിയായിരുന്ന ശശീന്ദ്രനാഥിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. വിദ്യാര്‍ഥിയുടെ മരണം സംഭവിക്കുമ്പോള്‍ വൈസ് ചാന്‍സലര്‍ കാമ്പസിലുണ്ടായിരുന്നു. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഇടപെടാന്‍ വിസിക്ക് കഴിഞ്ഞില്ലെന്നും ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെ വിസി ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ ,അസിസ്റ്റന്റ് വാര്‍ഡന്‍, അധ്യാപകന്‍ ,സിദ്ധാര്‍ഥന്റെ അച്ഛനമ്മമാര്‍ ,സഹപാഠികള്‍ തുടങ്ങി 28ഓളം പേരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തിരുന്നു.
2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.