Connect with us

Kerala

സിദ്ധാര്‍ഥിന്റെ ദുരൂഹ മരണം ; പൂക്കോട് വെറ്റിനറി കോളേജിലേക്കുള്ള കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ലാത്തിചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

Published

|

Last Updated

കല്‍പറ്റ | സിദ്ധാര്‍ഥിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി കോളേജിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

ഒന്നര മണിക്കൂറോളം പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. സിദ്ധാര്‍ഥന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടാണ് കെ എസ് യു മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ പോലീസ് ആദ്യം ജലപീരങ്കി ഉപയോഗിച്ചു.

പ്രവര്‍ത്തകര്‍ പിന്തിരിയാതിരുന്നതോടെ ലാത്തിചാര്‍ജും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിക്കുകയായിരുന്നു. അഞ്ചോളം തവണയാണ് കണ്ണീര്‍ വാതക പ്രയോഗം ഉണ്ടായത്. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പോലീസിന് നേരെ കല്ലേറുമുണ്ടായി.