Kerala
സിദ്ദീഖ് കാപ്പന് ജാമ്യം നൽകരുത്; പുറത്തിറങ്ങിയാൽ സാക്ഷികളുടെ ജീവന് ഭീഷണി: യു പി സർക്കാർ
രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഡലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും സത്യവാങ്മൂലത്തിൽ സർക്കാർ
ന്യൂഡല്‍ഹി |യു എ പി എ കേസില്‍ യു പി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഡലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കാപ്പൻ ജയിലിൽ നിന്ന് ഇറങ്ങിയാൽ അദ്ദേഹത്തിന് എതിരെ തെളിവ് നല്‍കിയ മാധ്യമപ്രവർത്തകന്റെ ഉൾപ്പെടെ ജീവന് ഭീഷണിയുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബിഹാറില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് കേസിലെ ഒരു സാക്ഷി.
---- facebook comment plugin here -----