Connect with us

Kerala

സിദ്ദിഖ് ഒളിവില്‍ തന്നെ; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

ഉന്നതരുടെ സഹായത്തോടെയാണ് സിദ്ദിഖ് ഒളിവില്‍ കഴിയുന്നതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

Published

|

Last Updated

കൊച്ചി | ബലാത്സംഗ കേസിനു പിന്നാലെ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനെ ഇനിയും കണ്ടെത്താനാകാതെ അന്വേഷണ സംഘം. സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാല് ദിവസം മുമ്പ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരമോന്നത കോടതി നാളെ വിധി പറയും. ഉന്നതരുടെ സഹായത്തോടെയാണ് സിദ്ദിഖ് ഒളിവില്‍ കഴിയുന്നതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘത്തിലെ എസ് പി. മെറിന്‍ ജോസഫ് ഇന്ന് ഡല്‍ഹിയിലേക്കു പോകും.

 

Latest