Kerala
സിദ്ദിഖ് ഒളിവില്‍ നിന്ന് പുറത്തെത്തി; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
കൊച്ചിയിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ സിദ്ദിഖ് മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ സ്ഥലം വിട്ടു.

കൊച്ചി | ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖ് ഒടുവില്‍ ഒളിവില്‍ നിന്ന് പുറത്തെത്തി. അഭിഭാഷകന്‍ ബി രാമന്‍പിള്ളയുമായി സിദ്ദിഖ് കൂടിക്കാഴ്ച നടത്തി.
കൊച്ചിയിലെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ സിദ്ദിഖ് മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ സ്ഥലം വിട്ടു.
സിദ്ദിഖിന് ഇന്നലെ സുപ്രീം കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സിദ്ദിഖ് പരമോന്നത കോടതിയെ സമീപിച്ചത്. ഇതോടെ സിദ്ദിഖ് ഒളിവില്‍ പോവുകയായിരുന്നു.
---- facebook comment plugin here -----