Kerala
സിദ്ധീഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
ലക്നോ കോടതിയാണ് അപേക്ഷ തള്ളിയത്.
ലക്‌നോ | ഇ ഡി കേസില്‍ സിദ്ധീഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ലക്നോ കോടതിയാണ് അപേക്ഷ തള്ളിയത്. യു എ പി എ കേസില്‍ സുപ്രീം കോടതി നേരത്തെ കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കാപ്പനൊപ്പമുണ്ടായിരുന്ന ആലമിന് ഇതേ കേസില്‍ കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിനാണ് യു എ പി എ കേസില്‍ സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം ലഭിച്ചെങ്കിലും ആറാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി അറിയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇ ഡി കേസില്‍ ജാമ്യാപേക്ഷ തള്ളപ്പെട്ടതിനാല്‍ കാപ്പന്റെ മോചനം ഇനിയും നീളും.
---- facebook comment plugin here -----