Connect with us

National

ഇ ഡി കേസില്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല

Published

|

Last Updated

ലഖ്‌നൗ   | ഇ ഡി കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാകോടതി ഇന്ന് പരിഗണിക്കും. ഹാത്രസ് ബലാത്സംഗ കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയില്‍ 2020ലാണ് യുഎപിഎ ചുമത്തി യു പി പോലീസ് കാപ്പനെ അറസ്റ്റ് ചെയ്യുന്നത്.

യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പല തവണ മാറ്റി വച്ച ശേഷമാണ് ഇന്ന് കേസ് പരിഗണനക്കെടുക്കുന്നത്.