Connect with us

punjab election 2022

സിദ്ധുവും ചന്നിയും മത്സരിക്കും; പഞ്ചാബില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു

നടന്‍ സോനൂസൂദിന്റെ സഹോദരി മാളവിക സൂദ് മോഗയില്‍ നിന്നും മത്സരിക്കും

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. ആകെ 117 സീറ്റുകളില്‍ 86 ഇടത്തേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അധികാര വടംവലിയെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട അമരീന്ദര്‍ സിംഗിന് ശേഷം മുഖ്യമന്ത്രിയായ ചരണ്‍ ജിത് സിംഗ് ചന്നിയും പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ധുവും ഇപ്പോള്‍ പുറത്ത് വിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ഇരുവരും തമ്മില്‍ ശീതയുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടുപേരും മത്സരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

നവ്‌ജ്യോത് സിംഗ് സിദ്ധു അമൃത്സര്‍ ഈസ്റ്റില്‍ നിന്നും മത്സരിക്കും. ചരണ്‍ ജിത് സിംഗ് ചന്നി ചംകൗര്‍ സാഹിബില്‍ നിന്നാവും മത്സരിക്കുക. ബോളിവുഡ് നടന്‍ സോനൂസൂദിന്റെ സഹോദരി മാളവിക സൂദ് മോഗയില്‍ നിന്നും മത്സരിക്കും.

---- facebook comment plugin here -----

Latest