punjab congress issue
സ്ഥാനങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലിനും പ്രിയങ്കക്കുമൊപ്പമെന്ന് സിദ്ധു
ഗാന്ധിജിയുടേയും ലാല്‍ ബഹുദൂര്‍ ശാസ്ത്രിയുടേയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും

ന്യൂഡല്‍ഹി | സംസ്ഥാന പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു. സ്ഥാനങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുലുനും പ്രിയങ്കക്കുമൊപ്പം നിലകൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗാന്ധിജിയുടേയും ലാല്‍ ബഹുദൂര്‍ ശാസ്ത്രിയുടേയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. സ്ഥാനമാനങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം നില്‍ക്കും. എല്ലാ ക്ഷുദ്രശക്തികളും എന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കട്ടെ. എന്നാല്‍ പോസിറ്റീവ് എനര്‍ജിയുടെ ഓരോ അംശവും പഞ്ചാബിന്റെ ജയത്തിന് വേണ്ടി ഉപയോഗിക്കുമെന്നും സിദ്ധു ട്വീറ്റ് ചെയ്തു.
---- facebook comment plugin here -----