Connect with us

From the print

കാഴ്ചയില്ല, ക്ഷീണിതരും; ദന്പതികൾ മകന്റെ മൃതദേഹവുമായി കഴിഞ്ഞത് നാല് ദിവസം

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ കലുവ രണയും അദ്ദേഹത്തിന്റെ ഭാര്യ ശാന്തികുമാരിയുമാണ് ദാരുണമായ അവസ്ഥയിലൂടെ കടന്നുപോയ

Published

|

Last Updated

ഹൈദരാബാദ് | മരിച്ചതറിയാതെ മകന്റെ മൃതദേഹത്തിനൊപ്പം കാഴ്ച പരിമിധിയുള്ള ദന്പതികൾ കഴിഞ്ഞത് നാല് ദിവസം. ഹൈദരാബാദിലെ ബ്ലൈൻഡ്‌സ് കോളനിയിലാണ് സംഭവം. ദുർഗന്ധമുയരുന്നത് ശ്രദ്ധയിൽപ്പെട്ട് അയൽവാസികൾ എത്തിയില്ലായിരുന്നെങ്കിൽ ഈ സ്ഥിതി പിന്നെയും തുടരുമായിരുന്നെന്ന് സ്ഥലത്തെത്തിയ പോലീസ് പറഞ്ഞു.

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ കലുവ രണയും അദ്ദേഹത്തിന്റെ ഭാര്യ ശാന്തികുമാരിയുമാണ് ദാരുണമായ അവസ്ഥയിലൂടെ കടന്നുപോയത്. കോളനിയിൽ വാടകക്കെടുത്ത അപ്പാർട്ട്മെന്റിൽ മകൻ പ്രമോദി (30)നൊപ്പമാണ് കാഴ്ച പരിമിതിയുള്ള ദന്പതികൾ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളവും ഭക്ഷണവും എടുത്തുനൽകാൻ ദന്പതികൾ മകനെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർച്ചയായ ദിവസങ്ങളിൽ ഭക്ഷണം ലഭിക്കാതെ വന്നതോടെ ഇവർ ക്ഷീണിതരാകുകയും ചെയ്തു. ഒടുവിൽ അയൽക്കാർ വിവരമറിയിച്ചെത്തിയ പോലീസ് വീട്ടിൽ പരിശോധിച്ചപ്പോഴാണ് പ്രമോദിനെ മരിച്ചുകിടക്കുന്ന നിലയിലും മാതാപിതാക്കളെ അബോധാവസ്ഥയിലും കണ്ടെത്തിയത്. നാലോ അഞ്ചോ ദിവസം മുന്പ് പ്രമോദ് ഉറക്കത്തിൽ മരിച്ചിരിക്കാമെന്നാണ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

Latest