vava suresh health condetion
വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി
ദ്രാവകരൂപത്തില്‍ ഭക്ഷണം നല്‍കി തുടങ്ങി; ചോദ്യങ്ങളോട് പ്രതികരിക്കുന്നു
കോട്ടയം | പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിച്ച് തുടങ്ങിയതായി കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടെന്നും ദ്രാവകരൂപത്തില്‍ ഭക്ഷണം നല്‍കി തുടങ്ങിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍ാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പാണ് വാവ സുരേഷിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ കാല്‍ മുട്ടിന് മുകളിലായാണ് കടിയേറ്റത്. തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ 2013ലും 2020 ലും വാവ സുരേഷിനെ പാമ്പ് കടിയേറ്റിരുന്നു. അന്നും ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ജീവിതത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.