Connect with us

International

കാനഡയില്‍ വെടിവെപ്പില്‍ പരുക്കേറ്റ സിക്ക് യുവാവ് മരിച്ചു

ഡിസംബര്‍ മൂന്നിന് സിക്ക് യുവതി പവന്‍പ്രീത് കൗര്‍ (21) ഒന്റാരിയോ പ്രവിശ്യയില്‍ വെടിയേറ്റ് മരിച്ചിരുന്നു.

Published

|

Last Updated

ടൊറോന്റോ |  കാനഡയിലുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജനായ സിക്ക് യുവാവ് മരിച്ചു. സന്‍രാജ് സിംഗ് (24) ആണ് മരിച്ചത്.ഡിസംബര്‍ മൂന്നിന് ആല്‍ബെര്‍ട്ട പ്രവിശ്യയില്‍ വച്ചാണ് സന്‍രാജിന് വെടിയേറ്റത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പോലീസ് അന്വേഷണം ആരംഭിച്ചു.

ഡിസംബര്‍ മൂന്നിന് സിക്ക് യുവതി പവന്‍പ്രീത് കൗര്‍ (21) ഒന്റാരിയോ പ്രവിശ്യയില്‍ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ആക്രമണം. കാനഡയില്‍ സിക്ക് സമൂഹത്തിന് നേരെ തുടരെയുണ്ടാകുന്ന അക്രമങ്ങള്‍ ആശങ്കയായിട്ടുണ്ട്.

Latest