Connect with us

Sikkim Flood

സിക്കിം മിന്നല്‍ പ്രളയം: മരണ സംഖ്യ ഉയരുന്നു; ഏഴു സൈനികരുടെ മൃതദേഹം കിട്ടി

ബംഗാള്‍ അതിര്‍ത്തിയില്‍നിന്ന് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ സംഖ്യ വീണ്ടും ഉയര്‍ന്നു. ഇതുവരെ 44 പേരാണ് മരിച്ചത്. 142 പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

ബംഗാള്‍ അതിര്‍ത്തിയില്‍നിന്ന് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പ്രളയത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായ ധനമായി നാലു ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം ദിവസവും തെരച്ചില്‍ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

സിക്കിമിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. അവശ്യ സാധനങ്ങള്‍ പോലും ലഭിക്കാതെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 7,000 പേരെ ഹെലികോപ്റ്റര്‍ മാര്‍ഗം രക്ഷപ്പെടുത്താനാണു പദ്ധതി.

ചുങ്താങ്ങില്‍ തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തിയിട്ടുണ്ട്. കൂടുതല്‍ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് 44.8 കോടിയുടെ കേന്ദ്രസഹായവും നേരത്തെ പ്രഖ്യാപിച്ചിരുന്നു.