Connect with us

National

സിക്കിം പ്രളയം: മരണസംഖ്യ 40 ആയി ഉയർന്നു; രക്ഷാപ്രവർത്തനം ഊർജിതമാക്കി സൈന്യം

ലാച്ചനിലും ലാച്ചുങ്ങിലും മൂവായിരത്തോളം പേർ കുടുങ്ങിക്കിടക്കുകയാണ്.

Published

|

Last Updated

ന്യൂഡൽഹി | സിക്കിമിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. മരിച്ചവരിൽ ഏഴ് സൈനികരും ഉൾപ്പെടും. ടീസ്റ്റ നദിയിൽ നിന്ന് 22 മൃതദേഹങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ സൈന്യം വിപുലമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഡൗൺസ്ട്രീം സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ ഒറ്റരാത്രി കൊണ്ട് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ലാച്ചനിലും ലാച്ചുങ്ങിലും മൂവായിരത്തോളം പേർ കുടുങ്ങിക്കിടക്കുകയാണ്.

കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് എല്ലാവരെയും ഒഴിപ്പിക്കുമെന്ന് സിക്കിം ചീഫ് സെക്രട്ടറി വിജയ് ഭൂഷൺ പതക് പറഞ്ഞു.

അതിനിടെ, മറ്റൊരു ഹിമ തടാകം പൊട്ടിത്തെറിക്കാനുള്ള സാധ്യതയുള്ളതിനാൽ സിക്കിമിലേക്കുള്ള യാത്ര നീട്ടിവെയ്ക്കാൻ അധികൃതർ വിനോദസഞ്ചാരികളോട് അഭ്യർത്ഥിച്ചു.

Latest