National
അമ്മമ്മാരുടെ പേരില്‍ സേവിംഗ്സ് അക്കൗണ്ട് തുറന്ന് സിക്കിം സര്‍ക്കാര്‍
സിക്കിമില്‍ ഏതാണ്ട് 32 നിയോജക മണ്ഡലങ്ങളില്‍ 14,000 ഗുണഭോക്താക്കളാണ് പദ്ധതിക്കുള്ളത്.
സിക്കിം| ഓരോ അമ്മമ്മാരുടെ പേരിലും സേവിംഗ്സ് അക്കൗണ്ടുകള്‍ തുറന്ന് സിക്കിം സര്‍ക്കാര്‍. വിവാഹിതരും കുട്ടികളുമുള്ള, എന്നാല്‍ ജോലികളൊന്നും ഇല്ലാത്ത സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ‘അമ്മ സശക്തികരൺ യോജന’ എന്നാണ് പദ്ധതിയുടെ പേര്.
സിക്കിമില്‍ ഏതാണ്ട് 32 നിയോജക മണ്ഡലങ്ങളില്‍ 14,000 ഗുണഭോക്താക്കളാണ് പദ്ധതിക്കുള്ളത്. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 20,000 രൂപ നൽകും. ജോലി ചെയ്യാത്ത, അവിവാഹിതർ അല്ലെങ്കില്‍ വിവാഹമോചനം നേടിയവർ, ലൈംഗികാതിക്രമത്തിന് ഇരയായവര്‍, അവിവാഹിതരായ അമ്മമാര്‍, വിധവകളായ അമ്മമാര്‍ എന്നിവര്‍ക്ക് സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കിഴക്കന്‍ സിക്കിമിലെ റാംഗ്പോയില്‍ മുഖ്യമന്ത്രി പിഎസ് തമാങ് 14000 അമ്മമാര്‍ക്ക് ചെക്ക് നല്‍കി പദ്ധതിക്ക് തുടക്കം കുറിച്ചു.