Connect with us

letter to modi

മൗനം പ്രോത്സാഹനമാണ്; വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ കത്ത്

ഹരിദ്വാറിലെ ഹിന്ദുത്വ സംഘടനകളുടെ മതപാര്‍ലിമെന്റില്‍ വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളുടെ കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് അരങ്ങേറുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേയും ജാതിയുടെ പേരിലുള്ള ആക്രമണങ്ങള്‍ക്കെതിരേയും പ്രതികരിക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും അധ്യാപകരും. ഐ ഐ എമ്മിലെ ഒരു കൂട്ടം വിദ്യാര്‍ഥികളും അധ്യാപകരുമാണ് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരിക്കുന്നത്. മൗനം വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് പ്രോത്സാഹനമാകുന്നുവെന്നും കത്തില്‍ പറയുന്നു.

ഹരിദ്വാറിലെ ഹിന്ദുത്വ സംഘടനകളുടെ മതപാര്‍ലിമെന്റില്‍ വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളുടെ കത്ത്. അഹമ്മദാബാദ്, ബെംഗളൂരു ഐ ഐ എമ്മുകളിലെ 183 വിദ്യാര്‍ഥികളും 13 അധ്യാപകരുമാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. മൗനം വെടിഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്.