Connect with us

Kerala

സില്‍വര്‍ ലൈന്‍: ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ലെന്ന് കെ റെയില്‍

ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ടതാണ്.

Published

|

Last Updated

തിരുവനന്തപുരം | സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കി കെ-റെയില്‍ അധികൃതര്‍. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ പെട്ടതാണ്. ഡി പി ആര്‍ റെയില്‍വേ ബോര്‍ഡ് പരിശോധിച്ച് വരികയാണ്. ബോര്‍ഡ് ആവശ്യപ്പെട്ട റെയില്‍വേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രാഥമിക പരിശോധനക്ക് ശേഷം സമര്‍പ്പിക്കും.

സില്‍വര്‍ലൈനില്‍ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങുമെന്ന് ഇടത് മുന്നണി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest