Connect with us

Kerala

തൃക്കാക്കരയില്‍ സില്‍വര്‍ലൈന്‍ തിരിച്ചടിയായില്ല; പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കും: എസ് രാമചന്ദ്രന്‍പിള്ള

ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു

Published

|

Last Updated

തിരുവനന്തപുരം |  തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സില്‍വര്‍ ലൈന്‍ തിരിച്ചടിയായില്ലെന്ന് സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള. തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവര്‍ നേടി. ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. തോല്‍വിയെ കുറിച്ച് പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം കൂടിയിരുന്നു. പാര്‍ട്ടിയുടെ പ്രതികരണം വന്നു. അതില്‍ മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പാര്‍ട്ടിയുടെ മൊത്തമുള്ള പ്രതികരണമുണ്ടെന്നും എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു

 

Latest