Connect with us

Kerala

സില്‍വര്‍ ലൈന്‍: കെ റെയിലുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശം നല്‍കി റെയില്‍വെ ബോര്‍ഡ്

ചര്‍ച്ചകള്‍ക്ക് ശേഷം എത്രയും വേഗം വിവരങ്ങള്‍ റെയില്‍വേ ബോര്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം | ഒരു ഇടവേളക്ക് ശേഷം കെ റെയില്‍ പദ്ധതി നടപടികള്‍ സജീവമാകുന്നു. കെ റെയിലില്‍ തുടര്‍ ചര്‍ച്ചക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് റെയില്‍വേ ബോര്‍ഡ്. പദ്ധതിയുായി ബന്ധപ്പെട്ട് ഭൂമിയുടെ വിനിയോഗം അടക്കം എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താനാണ് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അടിയന്തര പ്രധാന്യത്തോടെ വിഷയത്തില്‍ ഇടപെടണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചര്‍ച്ചകള്‍ക്ക് ശേഷം എത്രയും വേഗം വിവരങ്ങള്‍ റെയില്‍വേ ബോര്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് റെയില്‍വേ ഭൂമിയില്‍ കെ റെയിലും ദക്ഷിണ റെയില്‍വേയും സംയുക്തമായി നേരത്തെ സര്‍വേ നടത്തിയിരുന്നു.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയില്‍ തയ്യാറാക്കിയ രൂപരേഖയില്‍ റെയില്‍വേ ബോര്‍ഡ് ലഭ്യമാക്കേണ്ട ഭൂമി, സ്റ്റേഷനുകള്‍ തുടങ്ങിയവ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ ഏതാണ് ഉപേക്ഷിച്ച നിലയിലായിരിക്കെയാണ് വീണ്ടും റെയില്‍വെ ഇടപെടല്‍

Latest