silver line stoning
ഇടവേളക്ക് ശേഷം സില്‍വര്‍ ലൈന്‍ കല്ലിടല്‍; പ്രതിഷേധം, പോലീസ് ബലപ്രയോഗം
സമരക്കാരിലൊരാളെ പോലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം | ദിവസങ്ങളുടെ ഇടവേളക്ക് ശേഷം സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ ട്രെയിന്‍ പാതക്ക് വേണ്ടിയുള്ള കല്ലിടല്‍ ആരംഭിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കല്ലിടാന്‍ വീണ്ടും ഉദ്യോഗസ്ഥരെത്തിയത്. നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശക്തമായ പ്രതിഷേധം സ്ഥലത്തുണ്ടായി.
പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചത് ഉന്തിലും തള്ളിലും കലാശിച്ചു. പോലീസ് മര്‍ദിച്ചെന്ന് പലരും പരാതിപ്പെട്ടു. സമരക്കാരിലൊരാളെ പോലീസ് ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് ബലപ്രയോഗത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോധരഹിതനായി.
ശക്തമായ പ്രതിഷേധവും സ്ഥിതി വഷളാകുന്നതും കണക്കിലെടുത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. നേരത്തേയും ശക്തമായ പ്രതിഷേധമുണ്ടായ സ്ഥലമാണ് ഇവിടം.